ഡല്‍ഹി: 2025 ആഗസ്റ്റ് 15-ന് ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ നാന്നൂറോളം വനിതകള്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിവിധ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള വനിതകളെയാണ് വിശിഷ്ടാതിഥികളായി ക്ഷണിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് രാജ് മന്ത്രാലയം വ്യക്തമാക്കി. 45 ലഖ്പതി ദീദികളും, 30 ഡ്രോണ്‍ ദീദികളും ചടങ്ങില്‍ പങ്കെടുക്കും. ഇവരെ ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന് ആദരിക്കും.
വിവിധ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിച്ച് അംഗീകാരവും അവാര്‍ഡുകളും നേടിയ വനിതകള്‍ ഉള്‍പ്പെടെയുള്ളവരാണ് ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തുന്നത്. 300 വനിതകളാകും ചടങ്ങില്‍ പങ്കെടുക്കുകയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രാജ്യത്തെ ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കിടയില്‍ സാമ്പത്തിക ശാക്തീകരണവും സാമ്പത്തിക സ്വയംഭരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രധാന സംരംഭങ്ങളില്‍ ഒന്നാണ് നമോ ഡ്രോണ്‍ ദീദി, ലഖ്പതി ദീദി പദ്ധതികള്‍.