കേരളം ചുട്ടുപൊള്ളുന്നു; ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരളത്തില്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. മാത്രമല്ല ചൂട് കൂടുന്നതിനൊപ്പം അള്‍ട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചിക പ്രകാരം ഇടുക്കി ജില്ലയിലെ മൂന്നാറിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത്. ഇവിടെ അള്‍ട്രാ വയലറ്റ് സൂചിക ഒമ്പതാണ് രേഖപ്പെടുത്തിയത്. അള്‍ട്രാ വയലറ്റ് സൂചിക ആറ് മുതല്‍ … Read more

പ്രാര്‍ത്ഥനകള്‍ വിഫലമാകുന്നുവോ? നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ നീക്കം?

ഡല്‍ഹി: സ്വയം പ്രതിരോധിക്കുന്നതിനിടയില്‍ യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 5 വര്‍ക്കാലമായി യമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുകയാണ് മലയാളി നേഴ്‌സ് നിമിഷപ്രിയ. ഉന്നതതല നയതന്ത്ര ഇടപെടലുകളെല്ലാം നിഷ്ഫലമായപ്പോള്‍ ഒടുവില്‍ വധശിക്ഷ നടപ്പിലാക്കാന്‍ പോകുന്നു എന്ന വേദനിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വധശിക്ഷ നടപ്പിലാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചതായുള്ള നിമിഷപ്രിയയുടെ ശബ്ദസന്ദേശം ലഭിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപ്പാള്‍ അറിയിച്ചു. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നാണ് നിമിഷപ്രിയയുടെ ആഡിയോ സന്ദേശത്തില്‍ … Read more

നിലമ്പൂര്‍ ആര് നേടും? സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികള്‍

മലപ്പുറം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടുമൊരു നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. പി.വി അന്‍വര്‍ പ്രതിനിധാനം ചെയ്തിരുന്ന നിലമ്പൂരാണ് ഇക്കുറി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. എല്‍.ഡി.എഫ് പ്രതിനിധിയായിരുന്ന പി.വി അന്‍വര്‍ മുന്നണി വിടുകയും കഴിഞ്ഞ ജനുവരി 13-ന് എം.എല്‍.എ സ്ഥാനം രാജിവച്ച് പുതിയ പാര്‍ട്ടിയില്‍ ചേരുകയും ചെയ്ത സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2025 ഏപ്രില്‍ ഒടുവിലോ മെയ് മാസം മധ്യത്തിലോ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി … Read more

വെള്ളവും വൈദ്യുതിയും കരുതലോടെ ഉപയോഗിക്കൂ; ചാര്‍ജ് വര്‍ദ്ധന ഏപ്രില്‍ ഒന്നു മുതല്‍

തിരുവനന്തപുരം: വെദ്യുതിക്കും വെള്ളത്തിനും 2025 ഏപ്രില്‍ ഒന്ന് മുതല്‍ വില വര്‍ദ്ധിക്കും. യൂണിറ്റിന് ശരാശരി 12 പൈസയായിരിക്കും വൈദ്യുതി വര്‍ദ്ധന. കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധനയാണ് ഏപ്രിലില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. വെള്ളക്കരം അഞ്ച് ശതമാനമായാണ് വര്‍ദ്ധിക്കുന്നത്. 2027 വരെയുള്ള വൈദ്യുതി നിരക്കാണ് റഗുലേറ്ററി കമ്മീഷന്‍ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നത്. 2025- 26 സാമ്പത്തിക വര്‍ഷത്തെ നിരക്ക് ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 12 പൈസ വച്ചാണ് … Read more

പക്ഷിയിടിയില്‍ ഗതികെട്ട് തിരുവനന്തപുരം വിമാനത്താവളം; സര്‍വീസുകള്‍ വൈകുന്നു

തിരുവനന്തപുരം: വ്യോമപാതയിലൂടെ പറക്കുന്ന പക്ഷിക്കൂട്ടം ക്ഷണിച്ചുവരുത്തിയ എത്രയെത്ര അപകടങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്? അത്തരമൊരു വലിയ ഭീഷണി നേരിടുകയാണ് നിലവില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. അനിയന്ത്രിതമായ പക്ഷിപ്പറക്കല്‍ കാരണം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇന്ത്യയിലെ പല പ്രദേശങ്ങളിലും വിമാന പാതയില്‍ പക്ഷിക്കൂട്ടം വട്ടമിട്ടു പറക്കുന്ന പ്രവണതയുണ്ടെങ്കിലും തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രകടമാകുന്നത് അതിസങ്കീര്‍ണവും സാന്ദ്രതയേറിയതുമായ പക്ഷിപ്പറക്കല്‍ എന്നാണ് പൈലറ്റുകള്‍ വിശേഷിപ്പിക്കുന്നത്. അലക്ഷ്യമായി പറക്കുന്ന പക്ഷിക്കൂട്ടത്തെ നിയന്ത്രിച്ചില്ലെങ്കില്‍ അത് വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നാണ് എയര്‍പോര്‍ട്ട് അതോറിട്ടി … Read more

ഷാബ ഷെരീഫ് കൊലക്കേസ്; 3 പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ വിധിച്ച് മഞ്ചേരി കോടതി

മലപ്പുറം: മൈസൂര്‍ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ദ്ധന്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും 9 മാസവും തടവ് ശിക്ഷ വിധിച്ചപ്പോള്‍ രണ്ടാം പ്രതി ശിഹാബുദ്ദീന് 6 വര്‍ഷവും 9 മാസവും ആറാം പ്രതിക്ക് മൂന്ന് വര്‍ഷവും 9 മാസവുമാണ് തടവ് ശിക്ഷ. ആദ്യ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ … Read more

അഭിമാന നിറവില്‍ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം; കേരളത്തിലെ വിവിധ സേനാ വിഭാഗങ്ങള്‍ക്ക് ആദരം

തിരുവനന്തപുരം: അപ്രതീക്ഷിതമായെത്തിയ കനത്തമഴയെ അവഗണിച്ച് രാജ്യ സ്വാതന്ത്ര്യത്തിന്റെ അഭിമാനവും ആവേശവും വാനോളമുയര്‍ത്തി സായുധസേനകളും സായുധേതര വിഭാഗങ്ങളും താളബദ്ധമായ ചുവടുകളോടെ പരേഡിന് അണിനിരന്നപ്പോള്‍ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഢോജ്ജ്വലമായി. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. പരേഡില്‍ സായുധസേനാ വിഭാഗങ്ങളും സായുധേതര വിഭാഗങ്ങളുമടക്കം 29 പ്ലാറ്റൂണുകള്‍ അണിനിരന്നു. പാലക്കാട് എ.എസ്.പി അശ്വതി ജിജി സ്വാതന്ത്ര്യദിന പരേഡ് കമാന്‍ഡറായി. മുട്ടികുളങ്ങര കെ.എ.പി ബറ്റാലിയന്‍ രണ്ടിന്റെ അസിസ്റ്റന്റ് … Read more

നൈപുണ്യ വികസന കോഴ്‌സുകള്‍; ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയും കെല്‍ട്രോണും ധാരണയായി

  തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി കെല്‍ട്രോണുമായി സഹകരിച്ച് വിവിധ നൈപുണ്യ വികസന ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ തുടങ്ങുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആര്‍. ബിന്ദു,വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്,ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ: ഡോ.ജഗതി രാജ് വി.പി എന്നിവരുടെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ റിട്ടയേര്‍ഡ് വൈസ് അഡ്മിറല്‍ ശ്രീകുമാര്‍ നായരും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ … Read more

2025-ലെ ഹജ്ജിനായി അപേക്ഷിക്കാം; അവസാന തീയതി 2024 സെപ്തംബര്‍ 9

മലപ്പുറം: ലോക പ്രസിദ്ധമായ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ 2025- വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് തുടക്കമായതായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ചു. 2024 സെപ്തംബര്‍ 9 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in/ എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്സൈറ്റിലും അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്ക് ലഭ്യമാണ്. ‘Hajsuvidha’ എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്ന തീര്‍ത്ഥാടകന് … Read more