പ്രാര്‍ത്ഥനകള്‍ വിഫലമാകുന്നുവോ? നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ നീക്കം?

ഡല്‍ഹി: സ്വയം പ്രതിരോധിക്കുന്നതിനിടയില്‍ യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 5 വര്‍ക്കാലമായി യമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുകയാണ് മലയാളി നേഴ്‌സ് നിമിഷപ്രിയ. ഉന്നതതല നയതന്ത്ര ഇടപെടലുകളെല്ലാം നിഷ്ഫലമായപ്പോള്‍ ഒടുവില്‍ വധശിക്ഷ നടപ്പിലാക്കാന്‍ പോകുന്നു എന്ന വേദനിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വധശിക്ഷ നടപ്പിലാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചതായുള്ള നിമിഷപ്രിയയുടെ ശബ്ദസന്ദേശം ലഭിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപ്പാള്‍ അറിയിച്ചു. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നാണ് നിമിഷപ്രിയയുടെ ആഡിയോ സന്ദേശത്തില്‍ … Read more

മാതൃകയായി ദുബൈ കെ.എം.സി.സി തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റി; റമദാന്‍ റിലീഫ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയം

മലപ്പുറം: ദുബൈ കെ.എം.സി.സി തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റി അതിവിപുലമായി റമദാന്‍ റിലീഫ് സംഘടിപ്പിച്ചു. മര്‍ഹും HM നാലകത്ത് നഗര്‍ ആലത്തിയൂര്‍ ലീഗ് ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശ്രീ: എം. മുസ്തഫ ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന റിലീഫ് സംഗമം ശ്രീ: പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തൃപ്രങ്ങോട് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കമറുദ്ദീന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ശ്രീ: ഹസീം ചെമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. റമദാന്‍ റിലീഫ് വിതരണത്തിന്റെ … Read more

ഖത്തറിൽ 9 ദിവസം ഈദുല്‍ ഫിത്തര്‍ അവധി; വാരാന്ത്യ അവധി ഉള്‍പ്പെടെ 11 ദിവസത്തെ ആഘോഷം

ദോഹ: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഖത്തറില്‍ ഔദ്യോഗികമായി 9 ദിവസത്തെ അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെയുള്ള 9 ദിവസമായിരിക്കും അവധി ലഭിക്കുക. അതേസമയം ഔദ്യോഗികമായി 9 ദിവസമാണ് അവധി പ്രഖ്യാപിച്ചതെങ്കിലും ഈ ആഴ്ചയിലെ 28 വെള്ളി, 29 ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധിയായിരിക്കും ആകെ ലഭിക്കുക. രാജ്യത്തെ മന്ത്രാലയങ്ങള്‍, ഇതര സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് അമീരി ദിവാന്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈയാഴ്ചയിലെ അവസാന പ്രവൃത്തി … Read more

ദുബായിൽ സന്ദര്‍ശക വിസയിൽ ജോലി ചെയ്യരുത്; കര്‍ശന നടപടിയെന്ന് അധികൃതരുടെ മുന്നറിയിപ്പ്

ദുബായ്: യു.എ.ഇ-യില്‍ സന്ദര്‍ശക വിസയിലെത്തിയതിനുശേഷം നിയമാനുസൃതമായ തൊഴില്‍ വിസ നേടാതെ പല കമ്പനികളിലും അനധികൃതമായി ജോലി ചെയ്യുന്ന പ്രവണത സാധാരണയാണ്. വ്യാപക പരിശോധനയിലൂടെ ഇത്തരക്കാരെ കണ്ടെത്തി അധികൃതര്‍ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും നിയമലംഘനം തുടരുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വിസിറ്റ് വിസയില്‍ ജോലി ചെയ്യുന്നത് എല്ലായ്പ്പോഴും നിയമവിരുദ്ധമാണെങ്കിലും നിലവിലെ സാഹച്യത്തില്‍ ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി ദുബായ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പരിശോധന ശക്തമാക്കി ഇത്തരം നിയമലംഘകരെ കണ്ടെത്തുന്നതിലൂടെ കാലാവധി കഴിഞ്ഞും അനധികൃതമായി രാജ്യത്ത് താമസിക്കുന്ന ആളുകളുടെ എണ്ണത്തില്‍ … Read more

ഒമാനില്‍ ചില തസ്തികകളില്‍ വീണ്ടും വിസാവിലക്ക്; മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടി

മസ്‌കത്ത്: മലയാളികള്‍ ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്ന ചില തസ്തികകളില്‍ വീണ്ടും വിസ നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍ ഭരണകൂടം. ഇലക്ട്രിഷന്‍, വെയ്റ്റര്‍, പെയ്ന്റര്‍, കണ്‍സ്ട്രക്ഷന്‍, ടെയിലറിംഗ്, ലോഡിങ്, സ്റ്റീല്‍ ഫിക്‌സര്‍, ബാര്‍ബര്‍ തുടങ്ങിയ നിരവധി തസ്തികള്‍ക്ക് പുതിയ വീസ അനുവദിക്കില്ലെന്നാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചിരിരിക്കുന്നത്. 2024 സെപ്റ്റംബര്‍ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരികയെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ ഈ തസ്തികകളിലേക്ക് ആറ് മാസത്തെ വീസ വിലക്കാണ് തൊഴില്‍ മന്ത്രാലയം പുറത്തറിക്കിയ ഉത്തരവില്‍ … Read more