അഭിമാന നിറവില്‍ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം; കേരളത്തിലെ വിവിധ സേനാ വിഭാഗങ്ങള്‍ക്ക് ആദരം
തിരുവനന്തപുരം: അപ്രതീക്ഷിതമായെത്തിയ കനത്തമഴയെ അവഗണിച്ച് രാജ്യ സ്വാതന്ത്ര്യത്തിന്റെ അഭിമാനവും ആവേശവും വാനോളമുയര്‍ത്തി സായുധസേനകളും സായുധേതര വിഭാഗങ്ങളും താളബദ്ധമായ ചുവടുകളോടെ പരേഡിന് അണിനിരന്നപ്പോള്‍ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഢോജ്ജ്വലമായി. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. പരേഡില്‍ സായുധസേനാ വിഭാഗങ്ങളും സായുധേതര വിഭാഗങ്ങളുമടക്കം 29 പ്ലാറ്റൂണുകള്‍ അണിനിരന്നു. പാലക്കാട് എ.എസ്.പി അശ്വതി ജിജി സ്വാതന്ത്ര്യദിന പരേഡ് കമാന്‍ഡറായി. മുട്ടികുളങ്ങര കെ.എ.പി ബറ്റാലിയന്‍ രണ്ടിന്റെ അസിസ്റ്റന്റ് … Read more