ഇറാനെ ബോംബിട്ട് തകര്‍ക്കുമെന്ന് അമേരിക്ക; ശക്തമായി നേരിടുമെന്ന് ഇറാന്‍

വാഷിങ്ടണ്‍: ആണവക്കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇറാന് താക്കീതുമായി അമേരിക്ക. ആണവപദ്ധതി സംബന്ധിച്ച് കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്നും രണ്ടാംഘട്ട നികുതി ഏര്‍പ്പെടുത്തി ഇറാനുമേല്‍ ശക്തമായ ഉപരോധം തീര്‍ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്‍ബിസി ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാനെ ബോംബിട്ട് തകര്‍ക്കുമെന്നും ഇരട്ട തീരുവ ഏര്‍പ്പെടുത്തുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബാക്രമണമായിരിക്കും ഇറാന്‍ നേരിടേണ്ടിവരുകയെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച അമേരിക്കയുമായുളള നേരിട്ടുള്ള ചര്‍ച്ചകള്‍ നിരസിച്ചതിന് പിന്നാലെയാണ് ഇറാന് … Read more

അഫ്ഗാനിസ്ഥാനിലും ഭൂചലനം; മ്യാന്‍മറിലും തായ്ലന്‍ഡിലും മരണസംഖ്യ ഉയരുന്നു; സഹായഹസ്തവുമായി ഇന്ത്യ

കാബൂള്‍: മ്യാന്‍മര്‍, തായ്ലന്‍ഡ് എന്നിവിടങ്ങളിലെ ഭൂചലനത്തിന് പിന്നാല അഫ്ഗാനിസ്ഥാനിലും ഭീതി പടര്‍ത്തി ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലര്‍ച്ചെ 5.16-നായിരുന്നു അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 180 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് പ്രാഥമിക റവിലയിരുത്തല്‍്. എന്നാല്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം മ്യാന്‍മറില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 694 കടന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. … Read more

7 ഇന്ത്യന്‍ നാവികര്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍; ഒരു മലയാളിയും; മോചനത്തിനായി അപേക്ഷിച്ച് ബന്ധുക്കള്‍

തിരുവനന്തപുരം: ആഫ്രിക്കയില്‍ മലയാളി ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അവരുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്നും കാമറൂണിലേയ്ക്ക് പോയ ചരക്കുകപ്പലിലെ ജീവനക്കാരെയാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി വച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കോട്ടിക്കുളം ഗോപാല്‍പേട്ട സ്വദേശി 35 വയസുള്ള രജീന്ദ്രന്‍ ഭാര്‍ഗവനാണ് തട്ടിക്കൊണ്ടുപോയ മലയാളി. ഈ മാസം 17-ന് രാത്രി 11.30-ന് രജീന്ദ്രനെ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വീട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് രജീന്ദ്രനെ … Read more

വ്യാജന്‍മാരെ പൊക്കാന്‍ വാട്ട്‌സാപ്പ്; പൂട്ടിക്കെട്ടിയത് ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍

NEWS DESK:  സംശയാസ്പദവും വിവര സാങ്കേതിക നിയമങ്ങള്‍ ലംഘിക്കുന്നതുമായ അക്കൗണ്ടുകളെ കണ്ടെത്താനുള്ള നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് വാട്ട്‌സാപ്പ്. ഈ വര്‍ഷം ജനുവരിയില്‍ മാത്രം ഒരുകോടി അക്കൗണ്ടുകളാണ് ലോകവ്യാപകമായി വാട്ട്‌സാപ്പ് പൂട്ടിയത്. മറ്റൊരാളുടെ പരാതിയില്‍ സൂക്ഷ്മമായി നിരീക്ഷണം നടത്തി നടപടി സ്വീകരിക്കുന്നതിനൊപ്പം സ്വയം തിരിച്ചറിഞ്ഞ് ലക്ഷക്കണക്കിന് വ്യാജ-തരികിട അക്കൗണ്ടുകളാണ് വാട്ട്‌സാപ്പ് നിരോധിച്ചത്. ഇത്തരത്തില്‍ 13 ലക്ഷം അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി വാട്ട്‌സാപ്പ് വ്യക്തമാക്കി. ഒരു മാസത്തെ കാലപരിധിക്കുള്ളില്‍ ഇത്രയധികം അക്കൗണ്ടുകള്‍ നിരോധിക്കുന്നത് വാട്ട്‌സാപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ജനുവരിയില്‍ മാത്രം … Read more

ശവപ്പറമ്പായി ഗാസ; ഇസ്രായേൽ ആക്രമണം തുടരുന്നു; കൊല്ലപ്പെട്ടത് 40000-ത്തോളം പേർ

NRI DESK: ഇസ്രയേലിന്റെ മിസൈൽ ആക്രമണത്തിൽ ശവപ്പറമ്പായി മാറിയ  ഗാസയില്‍ ജീവൻ നഷ്ടപ്പെട്ട  പലസ്തീൻ പൗരൻമാരുടെ എണ്ണം 40,000 കടന്നു. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം  40,005 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 92,401 പേർക്കാണ് പരുക്കേറ്റിട്ടുള്ളത്. മരിച്ചവരില്‍ കൂടുതല്‍ പേരും സാധാരണക്കാരാണെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ സാധാരണക്കാരാണെന്ന് പറയുമ്പോഴും മറ്റുള്ളവർ എത്രയെന്ന് വ്യക്തമല്ല. അതേസമയം ഗാസ ആരോഗ്യമന്ത്രാലയം ഉയർത്തിക്കാണിക്കുന്ന കണക്കുകള്‍ ഇസ്രയേല്‍ തള്ളി. ഹമാസാണ് ഭരണസംവിധാനം നിയന്ത്രിക്കുന്നതെന്നും … Read more

ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം; ഉത്തരവിട്ട് ധാക്ക ചീഫ് മെട്രോപൊളിറ്റന്‍ കോടതി

ധാക്ക: പട്ടാള അട്ടിമറിയെ തുടര്‍ന്ന് രാജ്യം വിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ പലചരക്കുകട ഉടമയായ അബു സെയ്ദ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഹസീനയ്‌ക്കെതിരെ ബംഗ്ലാദേശ് ഭരണകൂടം കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഹസീനയ്‌ക്കെതിരെ കുറ്റം ചുമത്തുന്നതിന് ധാക്ക ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി. ഹസീനയെക്കൂടാതെ അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഉബൈദുല്‍ ഖാദര്‍, മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, മുന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ചൗധരി … Read more