NRI DESK: മലയാളത്തിലെ ആദ്യ ഗയിം ത്രില്ലര്‍ സിനിമയായ ബസൂക്കയുടെ ഒഫീഷ്യല്‍ ടീസര്‍ പ്രകാശനം ചെയ്തു.
വ്യത്യസ്ഥ വേഷങ്ങളിലൂടെയും, ഭാവങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ചിത്രമായ ബസൂക്കയുടെ ഒഫീഷ്യല്‍ ടീസര്‍ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനത്തിലാണ് പ്രകാശനം ചെയ്തത്. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ‘തീയേറ്റര്‍ ഓഫ് ഡ്രീംസ്’ ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് ‘സരിഗമ’യുടെ ബാനറില്‍ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ബുദ്ധിയും, കൗശലവും കോര്‍ത്തിണക്കിയ മമ്മൂട്ടിയുടെ കഥാപാത്രം ഏറെ കൗതുകം നിറഞ്ഞതായിരിക്കും. പാന്‍ ഇന്‍ഡ്യന്‍ വിഭാഗത്തില്‍ ഉൾപ്പെടുത്താവുന്ന ഈ ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും സസ്‌പെന്‍സും, ഉദ്വേഗവും നിലനിര്‍ത്തിക്കൊണ്ടാണ് അവതരണം. വ്യത്യസ്ഥമായ പ്രമേയവുമായി വരുന്ന ഈ ചിത്രം പുതിയൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മമ്മൂട്ടിയോടൊപ്പം ഗൗതം വാസുദേവമേനോന്‍ ഈ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ സിദ്ധാര്‍ത്ഥ് ഭരതന്‍, ഷൈന്‍ ടോം ചാക്കോ, ഡീന്‍ ഡെന്നിസ,് സുമിത് നേവല്‍ (ബിഗ് ബി ഫെയിം) ദിവ്യാ പിള്ള, ഐശ്യര്യാ മേനോന്‍, സ്ഫടികം ജോര്‍ജ്ജ് എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അണിയറയില്‍ സംഗീതം-മിഥുന്‍ മുകുന്ദ്, ഛായാഗ്രഹണം, നിമേഷ് രവി, എഡിറ്റിംഗ്-നൗഫല്‍ അബ്ദുള്ള, കലാസംവിധാനം-അനീസ് നാടോടി, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം -സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍-സുജിത്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ്-ഷെറിന്‍ സ്റ്റാന്‍ലി-പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഞ്ജു ജെ. കൊച്ചി, പാലക്കാട്, കോയമ്പത്തൂര്‍, ബാംഗ്‌ളൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം ഓണക്കാലത്ത് പ്രദര്‍ശനത്തിനെത്തുമെന്ന് പി.ആര്‍.ഒ വാഴൂര്‍ ജോസ് അറിയിച്ചു.