ഇറാനെ ബോംബിട്ട് തകര്‍ക്കുമെന്ന് അമേരിക്ക; ശക്തമായി നേരിടുമെന്ന് ഇറാന്‍

വാഷിങ്ടണ്‍: ആണവക്കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇറാന് താക്കീതുമായി അമേരിക്ക. ആണവപദ്ധതി സംബന്ധിച്ച് കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്നും രണ്ടാംഘട്ട നികുതി ഏര്‍പ്പെടുത്തി ഇറാനുമേല്‍ ശക്തമായ ഉപരോധം തീര്‍ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്‍ബിസി ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാനെ ബോംബിട്ട് തകര്‍ക്കുമെന്നും ഇരട്ട തീരുവ ഏര്‍പ്പെടുത്തുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബാക്രമണമായിരിക്കും ഇറാന്‍ നേരിടേണ്ടിവരുകയെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച അമേരിക്കയുമായുളള നേരിട്ടുള്ള ചര്‍ച്ചകള്‍ നിരസിച്ചതിന് പിന്നാലെയാണ് ഇറാന് … Read more