രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തം; എമ്പുരാനില്‍ വീണ്ടും കത്തി വയ്ക്കുന്നു!

NEWS DESK: റിലീസിന്റെ ആഘോഷം കെട്ടടങ്ങുന്നതിനു മുമ്പേ എമ്പുരാന്‍ സിനിമ വീണ്ടും സെന്‍സര്‍ ചെയ്‌തേക്കും. പൃഥ്വിരാജിന്റെ സംവിധാനത്തിലിറങ്ങിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ധാരണയായെന്നാണ് ലഭിക്കുന്ന വിവരം. നിര്‍മാതാക്കളുടെ ആവശ്യപ്രകാരം പതിനേഴിലേറെ ഭാഗങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തുന്നതെന്നാണ് അറിയുന്നത്. വോളന്ററി മോഡിഫിക്കേഷന് തയ്യാറാണെന്ന് സമ്മതിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു. ചിത്രത്തിലെ ചില രംഗങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കുകയും വെട്ടി മാറ്റാന്‍ കഴിയാത്ത ചില ഭാഗങ്ങങ്ങിലെ സംഭാഷണങ്ങള്‍ നിശബ്ദമാക്കാനും ധാരണയായെന്നാണ് റിപ്പോര്‍ട്ട്. സംഘപരിവാരിനെ പ്രതിരോധത്തിലാക്കുന്ന ഗുജറാത്ത് … Read more