പ്രവാസികള്‍ക്കായി ലോണ്‍ മേള; നോര്‍ക്കയും-ട്രാവന്‍കൂര്‍ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും കൈകോര്‍ക്കുന്നു
തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സും ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി വായ്പ മേള സംഘടിപ്പിക്കുന്നു. 2024 ആഗസ്റ്റ് 17 ശനിയാഴ്ച തിരുവനന്തപുരത്തെ തൈക്കാടുള്ള നോര്‍ക്ക ആസ്ഥാനത്താണ് പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പും വായ്പാവിതരണവും സംഘടിപ്പിക്കുന്നത്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ (എന്‍.ഡി.പി.ആര്.ഇ.എം) പദ്ധതി പ്രകാരമാണ് ക്യാമ്പ് ഒരുക്കുന്നത്. താല്പര്യമുള്ളവര് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക … Read more