7 ഇന്ത്യന്‍ നാവികര്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍; ഒരു മലയാളിയും; മോചനത്തിനായി അപേക്ഷിച്ച് ബന്ധുക്കള്‍

തിരുവനന്തപുരം: ആഫ്രിക്കയില്‍ മലയാളി ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അവരുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്നും കാമറൂണിലേയ്ക്ക് പോയ ചരക്കുകപ്പലിലെ ജീവനക്കാരെയാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി വച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കോട്ടിക്കുളം ഗോപാല്‍പേട്ട സ്വദേശി 35 വയസുള്ള രജീന്ദ്രന്‍ ഭാര്‍ഗവനാണ് തട്ടിക്കൊണ്ടുപോയ മലയാളി. ഈ മാസം 17-ന് രാത്രി 11.30-ന് രജീന്ദ്രനെ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വീട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് രജീന്ദ്രനെ … Read more

ദുബായിൽ സന്ദര്‍ശക വിസയിൽ ജോലി ചെയ്യരുത്; കര്‍ശന നടപടിയെന്ന് അധികൃതരുടെ മുന്നറിയിപ്പ്

ദുബായ്: യു.എ.ഇ-യില്‍ സന്ദര്‍ശക വിസയിലെത്തിയതിനുശേഷം നിയമാനുസൃതമായ തൊഴില്‍ വിസ നേടാതെ പല കമ്പനികളിലും അനധികൃതമായി ജോലി ചെയ്യുന്ന പ്രവണത സാധാരണയാണ്. വ്യാപക പരിശോധനയിലൂടെ ഇത്തരക്കാരെ കണ്ടെത്തി അധികൃതര്‍ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും നിയമലംഘനം തുടരുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വിസിറ്റ് വിസയില്‍ ജോലി ചെയ്യുന്നത് എല്ലായ്പ്പോഴും നിയമവിരുദ്ധമാണെങ്കിലും നിലവിലെ സാഹച്യത്തില്‍ ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി ദുബായ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പരിശോധന ശക്തമാക്കി ഇത്തരം നിയമലംഘകരെ കണ്ടെത്തുന്നതിലൂടെ കാലാവധി കഴിഞ്ഞും അനധികൃതമായി രാജ്യത്ത് താമസിക്കുന്ന ആളുകളുടെ എണ്ണത്തില്‍ … Read more