ഉയരങ്ങള്‍ കീഴടക്കാന്‍ ആക്‌സിയ ടെക്നോളജീസ്; കൂടുതല്‍ മികവോടെ പുതിയ ആഗോള ആസ്ഥാനകേന്ദ്രം
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള വാഹന സോഫ്ട്‌വെയര്‍ നിര്‍മാതാക്കളായ ആക്‌സിയ ടെക്നോളജീസിന് കൂടുതല്‍ വിശാലമായ പുതിയ ആസ്ഥാന കേന്ദ്രം ടെക്നോപാര്‍ക്കില്‍ ഒരുങ്ങുന്നു. ഫേസ് 3-യിലെ എംബസി ടോറസ് ടെക് സോണില്‍ സ്ഥിതി ചെയ്യുന്ന പുതിയ കേന്ദ്രത്തില്‍ ഗവേഷണത്തിനും വികസനത്തിനുമുള്ള സൗകര്യങ്ങളുമുണ്ട്. 2024 ഓഗസ്റ്റ് 22-ന് രാവിലെ 10:30-ന് നടക്കുന്ന ചടങ്ങില്‍ വ്യവസായ-നിയമ മന്ത്രി പി. രാജീവ് പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രിയും നിലവില്‍ നിയമസഭാ അംഗവുമായ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. വ്യവസായ പ്രിന്‍സിപ്പല്‍ … Read more