സ്വര്‍ണവും വെള്ളിയും കുതിക്കുന്നു; ഇന്നത്തെ വ്യാപാരം ഏറ്റവും ഉയര്‍ന്ന നിരക്കില്‍

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ വന്‍ കുതിപ്പ്. ഇന്ന് 160 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,880 രൂപയിലേക്കുയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 8,360 രൂപയാണ്. ഇന്നലെ മാത്രം 840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ മൂന്ന് ശതമാനം ജി.എസ്.ടിയും സെസും ഹോള്‍മാര്‍ക്ക് നിരക്കും പണിക്കൂലിയുമടക്കം 72,500 രൂപയിലധികം നല്‍കേണ്ടി വരും. ആഭരണങ്ങളുടെ സ്വഭാവത്തിന് അനുസരിച്ച് മാറ്റം വരുത്തുമ്പോള്‍ പണിക്കൂലി നിരക്കില്‍ … Read more

ഉയരങ്ങള്‍ കീഴടക്കാന്‍ ആക്‌സിയ ടെക്നോളജീസ്; കൂടുതല്‍ മികവോടെ പുതിയ ആഗോള ആസ്ഥാനകേന്ദ്രം

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള വാഹന സോഫ്ട്‌വെയര്‍ നിര്‍മാതാക്കളായ ആക്‌സിയ ടെക്നോളജീസിന് കൂടുതല്‍ വിശാലമായ പുതിയ ആസ്ഥാന കേന്ദ്രം ടെക്നോപാര്‍ക്കില്‍ ഒരുങ്ങുന്നു. ഫേസ് 3-യിലെ എംബസി ടോറസ് ടെക് സോണില്‍ സ്ഥിതി ചെയ്യുന്ന പുതിയ കേന്ദ്രത്തില്‍ ഗവേഷണത്തിനും വികസനത്തിനുമുള്ള സൗകര്യങ്ങളുമുണ്ട്. 2024 ഓഗസ്റ്റ് 22-ന് രാവിലെ 10:30-ന് നടക്കുന്ന ചടങ്ങില്‍ വ്യവസായ-നിയമ മന്ത്രി പി. രാജീവ് പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രിയും നിലവില്‍ നിയമസഭാ അംഗവുമായ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. വ്യവസായ പ്രിന്‍സിപ്പല്‍ … Read more