വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; ശക്തമായി എതിര്‍ക്കാന്‍ പ്രതിപക്ഷം

ഡല്‍ഹി: ശക്തമായി പ്രതിഷേധം നിലനില്‍ക്കെ വഖഫ് നിയമ ഭേദഗതി ബില്‍ അല്‍പസമയത്തിനകം ലോക്‌സഭയില്‍ അവതരിപ്പിക്കും. ചോദ്യോത്തരവേള കഴിഞ്ഞാലുടന്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ബില്‍ ലോക്‌സഭയില്‍ വയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബില്ലിന്‍മേല്‍ 8 മണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ക്ക് ശേഷം രാത്രി 8 മണിയോടെ വോട്ടിനിട്ട് പാസാക്കുന്ന ബില്‍ നാളെ രാജ്യസഭയുടെ പരിഗണനയില്‍ വരും. ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ചര്‍ച്ചയ്ക്കു മറുപടി നല്‍കും. 12 മണിക്കൂര്‍ ചര്‍ച്ച വേണമെന്ന് ഇന്നലെ ലോക്‌സഭയുടെ കാര്യോപദേശക സമിതി യോഗത്തില്‍ … Read more

നിലമ്പൂര്‍ ആര് നേടും? സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികള്‍

മലപ്പുറം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടുമൊരു നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. പി.വി അന്‍വര്‍ പ്രതിനിധാനം ചെയ്തിരുന്ന നിലമ്പൂരാണ് ഇക്കുറി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. എല്‍.ഡി.എഫ് പ്രതിനിധിയായിരുന്ന പി.വി അന്‍വര്‍ മുന്നണി വിടുകയും കഴിഞ്ഞ ജനുവരി 13-ന് എം.എല്‍.എ സ്ഥാനം രാജിവച്ച് പുതിയ പാര്‍ട്ടിയില്‍ ചേരുകയും ചെയ്ത സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2025 ഏപ്രില്‍ ഒടുവിലോ മെയ് മാസം മധ്യത്തിലോ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി … Read more