നിലമ്പൂര്‍ ആര് നേടും? സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികള്‍

മലപ്പുറം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടുമൊരു നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. പി.വി അന്‍വര്‍ പ്രതിനിധാനം ചെയ്തിരുന്ന നിലമ്പൂരാണ് ഇക്കുറി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. എല്‍.ഡി.എഫ് പ്രതിനിധിയായിരുന്ന പി.വി അന്‍വര്‍ മുന്നണി വിടുകയും കഴിഞ്ഞ ജനുവരി 13-ന് എം.എല്‍.എ സ്ഥാനം രാജിവച്ച് പുതിയ പാര്‍ട്ടിയില്‍ ചേരുകയും ചെയ്ത സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2025 ഏപ്രില്‍ ഒടുവിലോ മെയ് മാസം മധ്യത്തിലോ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി … Read more

ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പിക്കാത്തവര്‍ നേരിട്ടെത്തി വിശദീകരിക്കണം; നിര്‍ദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ ആധാര്‍ രേഖ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാത്തവര്‍ നേരിട്ടെത്തി വിശദീകരണം നല്‍കേണ്ടി വരും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ കഴിയാത്തതിന്റെ കാരണം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ മുമ്പാകെ നേരിട്ടെത്തി വിശദീകരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്ത് 98 കോടി പേരാണ് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ളതെങ്കിലും നിലവില്‍ 66 കോടിയോളം വോട്ടര്‍മാരുടെ വിവരങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ളത്. ഒരേ … Read more