അഫ്ഗാനിസ്ഥാനിലും ഭൂചലനം; മ്യാന്‍മറിലും തായ്ലന്‍ഡിലും മരണസംഖ്യ ഉയരുന്നു; സഹായഹസ്തവുമായി ഇന്ത്യ

കാബൂള്‍: മ്യാന്‍മര്‍, തായ്ലന്‍ഡ് എന്നിവിടങ്ങളിലെ ഭൂചലനത്തിന് പിന്നാല അഫ്ഗാനിസ്ഥാനിലും ഭീതി പടര്‍ത്തി ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലര്‍ച്ചെ 5.16-നായിരുന്നു അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 180 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് പ്രാഥമിക റവിലയിരുത്തല്‍്. എന്നാല്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം മ്യാന്‍മറില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 694 കടന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. … Read more