അഫ്ഗാനിസ്ഥാനിലും ഭൂചലനം; മ്യാന്‍മറിലും തായ്ലന്‍ഡിലും മരണസംഖ്യ ഉയരുന്നു; സഹായഹസ്തവുമായി ഇന്ത്യ

കാബൂള്‍: മ്യാന്‍മര്‍, തായ്ലന്‍ഡ് എന്നിവിടങ്ങളിലെ ഭൂചലനത്തിന് പിന്നാല അഫ്ഗാനിസ്ഥാനിലും ഭീതി പടര്‍ത്തി ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലര്‍ച്ചെ 5.16-നായിരുന്നു അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 180 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് പ്രാഥമിക റവിലയിരുത്തല്‍്. എന്നാല്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം മ്യാന്‍മറില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 694 കടന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. … Read more

7 ഇന്ത്യന്‍ നാവികര്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍; ഒരു മലയാളിയും; മോചനത്തിനായി അപേക്ഷിച്ച് ബന്ധുക്കള്‍

തിരുവനന്തപുരം: ആഫ്രിക്കയില്‍ മലയാളി ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അവരുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്നും കാമറൂണിലേയ്ക്ക് പോയ ചരക്കുകപ്പലിലെ ജീവനക്കാരെയാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി വച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കോട്ടിക്കുളം ഗോപാല്‍പേട്ട സ്വദേശി 35 വയസുള്ള രജീന്ദ്രന്‍ ഭാര്‍ഗവനാണ് തട്ടിക്കൊണ്ടുപോയ മലയാളി. ഈ മാസം 17-ന് രാത്രി 11.30-ന് രജീന്ദ്രനെ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വീട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് രജീന്ദ്രനെ … Read more