ഒമാനില്‍ ചില തസ്തികകളില്‍ വീണ്ടും വിസാവിലക്ക്; മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടി

മസ്‌കത്ത്: മലയാളികള്‍ ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്ന ചില തസ്തികകളില്‍ വീണ്ടും വിസ നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍ ഭരണകൂടം. ഇലക്ട്രിഷന്‍, വെയ്റ്റര്‍, പെയ്ന്റര്‍, കണ്‍സ്ട്രക്ഷന്‍, ടെയിലറിംഗ്, ലോഡിങ്, സ്റ്റീല്‍ ഫിക്‌സര്‍, ബാര്‍ബര്‍ തുടങ്ങിയ നിരവധി തസ്തികള്‍ക്ക് പുതിയ വീസ അനുവദിക്കില്ലെന്നാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചിരിരിക്കുന്നത്. 2024 സെപ്റ്റംബര്‍ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരികയെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ ഈ തസ്തികകളിലേക്ക് ആറ് മാസത്തെ വീസ വിലക്കാണ് തൊഴില്‍ മന്ത്രാലയം പുറത്തറിക്കിയ ഉത്തരവില്‍ … Read more

നൈപുണ്യ വികസന കോഴ്‌സുകള്‍; ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയും കെല്‍ട്രോണും ധാരണയായി

  തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി കെല്‍ട്രോണുമായി സഹകരിച്ച് വിവിധ നൈപുണ്യ വികസന ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ തുടങ്ങുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആര്‍. ബിന്ദു,വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്,ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ: ഡോ.ജഗതി രാജ് വി.പി എന്നിവരുടെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ റിട്ടയേര്‍ഡ് വൈസ് അഡ്മിറല്‍ ശ്രീകുമാര്‍ നായരും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ … Read more

2025-ലെ ഹജ്ജിനായി അപേക്ഷിക്കാം; അവസാന തീയതി 2024 സെപ്തംബര്‍ 9

മലപ്പുറം: ലോക പ്രസിദ്ധമായ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ 2025- വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് തുടക്കമായതായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ചു. 2024 സെപ്തംബര്‍ 9 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in/ എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്സൈറ്റിലും അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്ക് ലഭ്യമാണ്. ‘Hajsuvidha’ എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്ന തീര്‍ത്ഥാടകന് … Read more