7 ഇന്ത്യന്‍ നാവികര്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍; ഒരു മലയാളിയും; മോചനത്തിനായി അപേക്ഷിച്ച് ബന്ധുക്കള്‍
തിരുവനന്തപുരം: ആഫ്രിക്കയില്‍ മലയാളി ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അവരുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്നും കാമറൂണിലേയ്ക്ക് പോയ ചരക്കുകപ്പലിലെ ജീവനക്കാരെയാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി വച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കോട്ടിക്കുളം ഗോപാല്‍പേട്ട സ്വദേശി 35 വയസുള്ള രജീന്ദ്രന്‍ ഭാര്‍ഗവനാണ് തട്ടിക്കൊണ്ടുപോയ മലയാളി. ഈ മാസം 17-ന് രാത്രി 11.30-ന് രജീന്ദ്രനെ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വീട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് രജീന്ദ്രനെ … Read more