മൂന്ന് പതിറ്റാണ്ടിന്റെ നിറവില്‍ പാറ്റൂര്‍ റസിഡന്റ്‌സ് അസോസിയേഷന്‍; വാര്‍ഷിക സംഗമത്തില്‍ കെ. ജയകുമാറിനെ ആദരിക്കും

NRI Desk: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പാറ്റൂര്‍ നിവാസികളുടെ കൂട്ടായ്മയായ പാറ്റൂര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ (PRA) സേവനവഴിയില്‍ 31-ാം വര്‍ഷത്തിലേക്ക് കടക്കുന്നു. 2025 ഏപ്രില്‍ 12 ശനിയാഴ്ച വൈകുന്നേരം 5:30-ന് വിപുലമായ കലാ-സാംസ്‌കാരിക പരിപാടികളോടെ സംഘടിപ്പിക്കുന്ന അസോസിയേഷന്റെ  വാര്‍ഷിക കുടുംബസംഗമം മുന്‍ നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വകലാശാല മുൻ വൈസ് ചാന്‍സിലറും കവിയും കഥാകൃത്തും ഗാനരചയിതാവും കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവുമായ … Read more

തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മന്ത്രി ചിഞ്ചുറാണി; ഫുട്ബാള്‍ ആവേശത്തില്‍ അനന്തപുരി; ഐ.എം വിജയന് ആദരം

തിരുവന്തപുരം: കായിക മേഖലയുടെ പരിപോഷണത്തിനായി തിരുവനന്തപുരം പ്രസ്‌ക്ലബ് നടത്തുന്ന വേറിട്ട പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മീഡിയ ഫുട്ബാള്‍ ലീഗ് ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ കായിക പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രകീര്‍ത്തിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനും തിരുവനന്തപുരം പ്രസ്‌ക്ലബ് നല്‍കുന്ന കായിക സന്ദേശം പ്രശംസനീയമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കായിക ദിശാബോധമുള്ളവരാണ് നിലവില്‍ തിരുവനന്തപുരം പ്രസ്‌ക്ലബിനെ നയിക്കുന്നതെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ എം.പിയുമായ പന്ന്യന്‍ … Read more