തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മന്ത്രി ചിഞ്ചുറാണി; ഫുട്ബാള്‍ ആവേശത്തില്‍ അനന്തപുരി; ഐ.എം വിജയന് ആദരം

തിരുവന്തപുരം: കായിക മേഖലയുടെ പരിപോഷണത്തിനായി തിരുവനന്തപുരം പ്രസ്‌ക്ലബ് നടത്തുന്ന വേറിട്ട പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മീഡിയ ഫുട്ബാള്‍ ലീഗ് ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ കായിക പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രകീര്‍ത്തിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനും തിരുവനന്തപുരം പ്രസ്‌ക്ലബ് നല്‍കുന്ന കായിക സന്ദേശം പ്രശംസനീയമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കായിക ദിശാബോധമുള്ളവരാണ് നിലവില്‍ തിരുവനന്തപുരം പ്രസ്‌ക്ലബിനെ നയിക്കുന്നതെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ എം.പിയുമായ പന്ന്യന്‍ … Read more