ഷാബ ഷെരീഫ് കൊലക്കേസ്; 3 പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ വിധിച്ച് മഞ്ചേരി കോടതി

മലപ്പുറം: മൈസൂര്‍ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ദ്ധന്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും 9 മാസവും തടവ് ശിക്ഷ വിധിച്ചപ്പോള്‍ രണ്ടാം പ്രതി ശിഹാബുദ്ദീന് 6 വര്‍ഷവും 9 മാസവും ആറാം പ്രതിക്ക് മൂന്ന് വര്‍ഷവും 9 മാസവുമാണ് തടവ് ശിക്ഷ. ആദ്യ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ … Read more

ശവപ്പറമ്പായി ഗാസ; ഇസ്രായേൽ ആക്രമണം തുടരുന്നു; കൊല്ലപ്പെട്ടത് 40000-ത്തോളം പേർ

NRI DESK: ഇസ്രയേലിന്റെ മിസൈൽ ആക്രമണത്തിൽ ശവപ്പറമ്പായി മാറിയ  ഗാസയില്‍ ജീവൻ നഷ്ടപ്പെട്ട  പലസ്തീൻ പൗരൻമാരുടെ എണ്ണം 40,000 കടന്നു. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം  40,005 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 92,401 പേർക്കാണ് പരുക്കേറ്റിട്ടുള്ളത്. മരിച്ചവരില്‍ കൂടുതല്‍ പേരും സാധാരണക്കാരാണെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ സാധാരണക്കാരാണെന്ന് പറയുമ്പോഴും മറ്റുള്ളവർ എത്രയെന്ന് വ്യക്തമല്ല. അതേസമയം ഗാസ ആരോഗ്യമന്ത്രാലയം ഉയർത്തിക്കാണിക്കുന്ന കണക്കുകള്‍ ഇസ്രയേല്‍ തള്ളി. ഹമാസാണ് ഭരണസംവിധാനം നിയന്ത്രിക്കുന്നതെന്നും … Read more

ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അവസാന തീയതി 2024 സെപ്റ്റംബര്‍ 20

തിരുവനന്തപുരം: കേരളസംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തി വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിദേശ സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍/എന്‍ജിനിയറിങ്/പ്യൂവര്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍/സോഷ്യല്‍ സയന്‍സ്/നിയമം/മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ ഉപരിപഠനം (പിജി/പിഎച്ച്.ഡി കോഴ്‌സുകള്‍ക്ക് മാത്രം) നടത്താന്‍ താല്‍പര്യമുള്ളവരാണ് അപേക്ഷിക്കേണ്ടത്. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.egrantz.kerala.gov.in,www.bcdd.kerala.gov.inഎന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. … Read more

പ്രവാസികള്‍ക്കായി ലോണ്‍ മേള; നോര്‍ക്കയും-ട്രാവന്‍കൂര്‍ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും കൈകോര്‍ക്കുന്നു

തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി വായ്പ മേള സംഘടിപ്പിക്കുന്നു. 2024 ആഗസ്റ്റ് 17 ശനിയാഴ്ച തിരുവനന്തപുരത്തെ തൈക്കാടുള്ള നോര്‍ക്ക ആസ്ഥാനത്താണ് പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പും വായ്പാവിതരണവും സംഘടിപ്പിക്കുന്നത്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതി പ്രകാരമാണ് ക്യാമ്പ് ഒരുക്കുന്നത്. താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക … Read more

ഉയരങ്ങള്‍ കീഴടക്കാന്‍ ആക്‌സിയ ടെക്നോളജീസ്; കൂടുതല്‍ മികവോടെ പുതിയ ആഗോള ആസ്ഥാനകേന്ദ്രം

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള വാഹന സോഫ്ട്‌വെയര്‍ നിര്‍മാതാക്കളായ ആക്‌സിയ ടെക്നോളജീസിന് കൂടുതല്‍ വിശാലമായ പുതിയ ആസ്ഥാന കേന്ദ്രം ടെക്നോപാര്‍ക്കില്‍ ഒരുങ്ങുന്നു. ഫേസ് 3-യിലെ എംബസി ടോറസ് ടെക് സോണില്‍ സ്ഥിതി ചെയ്യുന്ന പുതിയ കേന്ദ്രത്തില്‍ ഗവേഷണത്തിനും വികസനത്തിനുമുള്ള സൗകര്യങ്ങളുമുണ്ട്. 2024 ഓഗസ്റ്റ് 22-ന് രാവിലെ 10:30-ന് നടക്കുന്ന ചടങ്ങില്‍ വ്യവസായ-നിയമ മന്ത്രി പി. രാജീവ് പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രിയും നിലവില്‍ നിയമസഭാ അംഗവുമായ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. വ്യവസായ പ്രിന്‍സിപ്പല്‍ … Read more

പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും മമ്മൂട്ടി; ‘ബസൂക്ക’ ടീസര്‍ പ്രകാശനം ചെയ്തു

NRI DESK: മലയാളത്തിലെ ആദ്യ ഗയിം ത്രില്ലര്‍ സിനിമയായ ബസൂക്കയുടെ ഒഫീഷ്യല്‍ ടീസര്‍ പ്രകാശനം ചെയ്തു. വ്യത്യസ്ഥ വേഷങ്ങളിലൂടെയും, ഭാവങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ചിത്രമായ ബസൂക്കയുടെ ഒഫീഷ്യല്‍ ടീസര്‍ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനത്തിലാണ് പ്രകാശനം ചെയ്തത്. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ‘തീയേറ്റര്‍ ഓഫ് ഡ്രീംസ്’ ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് ‘സരിഗമ’യുടെ ബാനറില്‍ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് … Read more

അഭിമാന നിറവില്‍ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം; കേരളത്തിലെ വിവിധ സേനാ വിഭാഗങ്ങള്‍ക്ക് ആദരം

തിരുവനന്തപുരം: അപ്രതീക്ഷിതമായെത്തിയ കനത്തമഴയെ അവഗണിച്ച് രാജ്യ സ്വാതന്ത്ര്യത്തിന്റെ അഭിമാനവും ആവേശവും വാനോളമുയര്‍ത്തി സായുധസേനകളും സായുധേതര വിഭാഗങ്ങളും താളബദ്ധമായ ചുവടുകളോടെ പരേഡിന് അണിനിരന്നപ്പോള്‍ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഢോജ്ജ്വലമായി. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. പരേഡില്‍ സായുധസേനാ വിഭാഗങ്ങളും സായുധേതര വിഭാഗങ്ങളുമടക്കം 29 പ്ലാറ്റൂണുകള്‍ അണിനിരന്നു. പാലക്കാട് എ.എസ്.പി അശ്വതി ജിജി സ്വാതന്ത്ര്യദിന പരേഡ് കമാന്‍ഡറായി. മുട്ടികുളങ്ങര കെ.എ.പി ബറ്റാലിയന്‍ രണ്ടിന്റെ അസിസ്റ്റന്റ് … Read more

ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം; ഉത്തരവിട്ട് ധാക്ക ചീഫ് മെട്രോപൊളിറ്റന്‍ കോടതി

ധാക്ക: പട്ടാള അട്ടിമറിയെ തുടര്‍ന്ന് രാജ്യം വിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ പലചരക്കുകട ഉടമയായ അബു സെയ്ദ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഹസീനയ്‌ക്കെതിരെ ബംഗ്ലാദേശ് ഭരണകൂടം കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഹസീനയ്‌ക്കെതിരെ കുറ്റം ചുമത്തുന്നതിന് ധാക്ക ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി. ഹസീനയെക്കൂടാതെ അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഉബൈദുല്‍ ഖാദര്‍, മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, മുന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ചൗധരി … Read more

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായി ഒരുങ്ങി രാജ്യം; വിശിഷ്ടാതിഥികളായി 400 വനിതകള്‍

ഡല്‍ഹി: 2025 ആഗസ്റ്റ് 15-ന് ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ നാന്നൂറോളം വനിതകള്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിവിധ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള വനിതകളെയാണ് വിശിഷ്ടാതിഥികളായി ക്ഷണിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് രാജ് മന്ത്രാലയം വ്യക്തമാക്കി. 45 ലഖ്പതി ദീദികളും, 30 ഡ്രോണ്‍ ദീദികളും ചടങ്ങില്‍ പങ്കെടുക്കും. ഇവരെ ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആദരിക്കും. വിവിധ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിച്ച് അംഗീകാരവും അവാര്‍ഡുകളും നേടിയ വനിതകള്‍ ഉള്‍പ്പെടെയുള്ളവരാണ് ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ … Read more

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വെളിച്ചം കാണും; പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മലയാള ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവിടാൻ ഹൈക്കോടതി ഉത്തരവ്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. എറണാകുളം സ്വദേശിയായ നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ച് തള്ളിയത്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിടണമെന്നാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് റിപ്പോര്‍ട്ടിന്റെ അറ്റസ്റ്റ് … Read more